ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ രൂപീകൃതമായ സംസ്ഥാനങ്ങളിലൊന്നാണ് 2000 നവംബര്‍ 1-ന് രൂപവത്കരിക്കപ്പെട്ട ഛത്തീസ്ഗഢ്. മധ്യപ്രദേശിലെ വലിയ ജില്ലകള്‍ യോജിപ്പിച്ചാണ് ഈ സംസ്ഥാനം രൂപവത്കരിച്ചത്. ഛത്തീസ്ഗ്ഢില്‍ 27 ജില്ലകളുണ്ട്. ബസ്തറാണ് ഏറ്റവും വലിയ ജില്ല. ചെറിയ ജില്ല കവര്‍ദ്ധായും.
2000 ല്‍ സംസ്ഥാനം രൂപീകരിച്ചതു മുതല്‍ ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 90 വിധാന്‍ സഭാ മണ്ഡലങ്ങളും 11 ലോക്‌സഭാ മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്.
ഛത്തീസ്ഗഢിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ജെ.പിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ്. ബിഎസ്പി, ജെസിസി എന്നിവയാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍.
ഛത്തീസ്ഗഢില്‍ ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് 2000ത്തിലാണ്. അന്ന് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. കോണ്‍ഗ്രസിലെ അജിത് ജോഗി മുഖ്യമന്ത്രിയായി.
2003,2008,2013 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഛത്തീസ്ഗഢില്‍ ബിജെപിയായിരുന്നു അധികാരത്തിലെത്തിയത്. 2003 മുതല്‍ 2013വരെ ബിജെപിയിലെ രമണ്‍ സിംഗ് ആയിരുന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി.
എന്നാല്‍,2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം നേടുകയും, ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു.
Post Your Comments