Latest NewsNewsLife Style

കുട്ടികൾക്ക് നെയ്യ് കൊടുക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളറിയാം

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഏറ്റവും പോഷകഗുണമുള്ള സൂപ്പർഫുഡുകളിൽ ഒന്നാണ് നെയ്യ്. പോഷക സാന്ദ്രവും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയതുമായതിനാൽ നെയ്യ് പ്രാഥമികമായി ഇന്ത്യൻ പാചകരീതികളിൽ ഉപയോഗിക്കുന്നു.

കുട്ടികളുടെ വളർച്ചയ്ക്ക് പോഷക ​ഗുണങ്ങളുള്ള ഭക്ഷണങ്ങൾ പ്രധാനമാണ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നുവെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നെയ്യ് മികച്ചതാണ്. കുട്ടികൾക്ക് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ബലവും ശക്തിയും നൽകുന്നു.

നെയ്യിന്റെ പോഷക മൂല്യങ്ങൾ വെണ്ണയ്ക്ക് സമാനമാണ്, ഇത് ലാക്ടോസ് രഹിതമാണ്. നെയ്യിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യിൽ കാണപ്പെടുന്നു.

ഭാരക്കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നത് ഭാരം വർധിപ്പിക്കാൻ സഹായിക്കും. അനാരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കി ശുദ്ധമായ നെയ്യ് കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യകരമായ രീതിയിൽ കുട്ടികളുടെ ഭാരം വർധിക്കും.

നെയ്യിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ച, ചർമ്മം, പ്രതിരോധശേഷി എന്നിവയ്‌ക്ക് വിറ്റാമിൻ എ വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ ഇയും അത്യാവശ്യമാണ്. നെയ്യിൽ മികച്ച അളവിൽ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും നെയ്യ് ​ഗുണം ചെയ്യും. ആദ്യ വർഷത്തിൽ കുട്ടിക്ക് നെയ്യ് നൽകുന്നത് എല്ലുകളെ ആരോഗ്യകരവും ശക്തവുമാക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button