Latest NewsNewsIndia

ബിജെപിയിൽ സത്യം പറയുന്ന ഏക വ്യക്തി നിതിൻ ഗഡ്കരി മാത്രമാണ്: എൻസിപി നേതാവ് സുപ്രിയ സുലെ

മുംബൈ: ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി നിതിൻ ഗഡ്കരി മാത്രമാണെന്ന് എൻസിപി എംപി സുപ്രിയ സുലെ. ശിവസേനയെക്കുറിച്ചുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് സുപ്രിയ സുലെ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ അന്തരിച്ച ബാലാസാഹേബ് താക്കറെ രൂപീകരിച്ചശിവസേന മാത്രമേയുള്ളൂ എന്നും സുപ്രിയ സുലെ പറഞ്ഞു.

‘ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി ഗഡ്കരി മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിൽ ഒരേയൊരു ശിവസേന മാത്രമേയുള്ളൂ, അത് അന്തരിച്ച ബാലാസാഹേബ താക്കറെ രൂപീകരിച്ചതാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഉദ്ധവിനെ ഏൽപ്പിച്ചു. ചില ഡ്യൂപ്ലിക്കേറ്റുകളുണ്ട്. എന്നാൽ, സ്വർണവും വെങ്കലവും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് അറിയാം,’ സുപ്രിയ സുലെ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button