KeralaLatest NewsNews

പ്രളയ ദുരിതാശ്വാസത്തിനിടെ വീരമൃത്യു വരിച്ച കെഎസ്ഇബി ഉദ്യോഗസ്ഥൻ രഘുനാഥിന് ജന്മനാട്ടിൽ സ്മാരകം

പാലക്കാട്: 2018 ലെ പ്രളയ ദുരിതാശ്വാസത്തിനിടെ ഷോക്കേറ്റു മരിച്ച കെ എസ് ഇ ബി ഉദ്യോഗസ്ഥൻ രഘുനാഥിന് പാലക്കാട്ട് സ്മാരകമുയരുന്നു. പാലക്കാട് നഗരസഭാ പതിനഞ്ചാം വാർഡിലാണ് ഇദ്ദേഹത്തിന്റെ സ്മരണക്കായുള്ള ലൈബ്രറി ഒരുങ്ങുന്നത്. അയ്യപുരം ഈസ്റ്റ് നഗരസഭാ വാർഡ് സഭയാണ് സ്മാരകം തയ്യാറാക്കാൻ മുൻപന്തിയിലുണ്ടായിരുന്നത്.

Read Also: എട്ട് വയസുകാരിയോട് ക്രൂരത, രണ്ടാനച്ഛനും സഹോദരനും മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റിൽ

2018 ലെ പ്രളയത്തിൽ മഞ്ഞക്കുളത്തിന് സമീപത്തുള്ള ട്രാൻസ്‌ഫോർമറിൽ നിന്ന് വഴിയാത്രക്കാർക്ക് ഷോക്കേൽക്കുന്നു എന്ന വാർത്ത അറിഞ്ഞാണ് രഘുനാഥ് രക്ഷാപ്രവർത്തനത്തിന് വേണ്ടി എത്തിയത്. കെഎസ്ഇബി ഗ്രേഡ് ലൈൻ 2 ലൈൻമാൻ ആയിരുന്നു ഇദ്ദേഹം. ഇവിടെ എത്തിയ ഇദ്ദേഹത്തിന് ദുരന്ത നിവാരണ പ്രവർത്തങ്ങൾക്കിടയിലാണ് വൈദ്യുത ആഘാതമേറ്റത്.

2018 ഓഗസ്റ്റ് 16 ന് വൈകുന്നേരം 5.15 ന് പാലക്കാട് താലൂക്ക് യാക്കര വില്ലേജ് ബിഗ് ബസാർ സെക്ഷൻ പരിധിയിൽ നടത്തിയ ഇദ്ദേഹത്തിന് മാരകമായ വൈദ്യുതാഘാതം ഉണ്ടായത്. 9 വർഷമായി കെഎസ്ഇബിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. പ്രളയത്തിൽ പ്രാഥമിക രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ ക്യാമ്പിനും നേതൃത്വം നൽകിയ വ്യക്തി എന്ന നിലയിൽ രഘുനാഥിന്റെ സ്മരണയ്ക്കായി ഗ്രന്ഥശാല സജ്ജീകരിക്കാൻ വാർഡ്‌സഭായോഗം ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. സ്റ്റഡി സെന്റർ സഹിതമുള്ള വായനശാലയാണ് പദ്ധതിയിടുന്നത്. ഭാവിയിൽ പരീക്ഷാ പരിശീലനം അടക്കമുള്ള കാര്യങ്ങൾ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.

നഗരസഭയിലെ മുഴുവൻ കൗൺസിലമാരും കക്ഷി രാഷ്ട്രീയ ഭേദമന്യേ രഘുനാഥ് സ്മാരക ഗ്രന്ഥശാലയിലേക്ക് പുസ്തകം സംഭാവന ചെയ്തു. ചെയർ പേഴ്‌സൽ പ്രിയ അജയൻ ആദ്യ പുസ്തകം സ്വീകരിച്ചു.

Read Also: ഇന്ത്യ എന്നതിന് പകരം ഭാരത്, പാഠപുസ്തകത്തിലെ പേരുമാറ്റല്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല: എന്‍സിഇആര്‍ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button