Latest NewsNewsIndia

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പ്, ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി

റായ്പുര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപി അവസാനഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയമാണ് പൂര്‍ത്തിയാക്കിയത്. അംബികാപുര്‍ മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി ടി.എസ്.സിങ് ദിയോവിനെ രാജേഷ് അഗര്‍വാള്‍ നേരിടും.

Read Also: ദീപാവലി വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം; വ്രതം അനുഷ്ഠിക്കാനുമുണ്ട് ചില രീതികൾ – അറിയാം ഇക്കാര്യങ്ങൾ

ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്നതിനായി കോണ്‍ഗ്രസ് വിട്ട എംഎല്‍എ ചിന്താമണി മഹാരാജ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സീറ്റ് ലഭിച്ചെങ്കില്‍ ബിജെപിയില്‍ ചേരുമെന്നടക്കം അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. ബെല്‍ത്താര മണ്ഡലത്തില്‍ സുശാന്ത് ശുക്‌ള, കസ്ഡോല്‍ മണ്ഡലത്തില്‍ ധനിറാം ദിവര്‍, ബെമെതര മണ്ഡലത്തില്‍ ദീപേഷ് സാഹു എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ഇതോടെ 90 മണ്ഡലങ്ങളിലേക്കും ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളായി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ നേരിടുന്നതിനായി ലോക്സഭാ എംപി വിജയ് ബാഗെലിനെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് പ്രഖ്യാപിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുതിര്‍ന്ന ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ രമണ്‍ സിങ്ങും മത്സരരംഗത്തുണ്ട്. രാജ്നന്ദ് ഗാവില്‍ നിന്നാണ് നാലാംതവണയും രമണ്‍ സിങ് മത്സരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button