Latest NewsKeralaNews

കേരളം ഇന്ന് കാണുന്ന ‘കേരളം’ ആയതെങ്ങനെ? ഐക്യകേരളം രൂപം കൊണ്ടത് ഇങ്ങനെ

ദൈവത്തിന്റെ സ്വന്തം നാടായ കേരളം പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ്. ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്നത്തെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗം ഒന്നായതിന്റെ ഓർമ്മപുതുക്കൽ ആണ് നവംബർ ഒന്ന്. അഥവാ കേരളപ്പിറവി ദിനം. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങളെ ഒത്തു ചേര്‍ത്ത് മലയാളം ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഐക്യ കേരളം രൂപം കൊണ്ടിട്ട് 67 വര്‍ഷമാകുന്നു.

1947 ഓഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ഐക്യകേരളത്തിനായുള്ള ആവശ്യം ഉയര്‍ന്നു വന്നു. അന്ന് വിവിധ ഭാഷകളും സംസ്‌ക്കാരങ്ങളും ഭരണസംവിധാനങ്ങളുമുള്ള നാട്ടുരാജ്യങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യ. അവയെ ഫെഡറല്‍ സംവിധാനത്തില്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിച്ചപ്പോഴാണ് ഇന്ത്യ എന്ന ഇന്നത്തെ രാജ്യം രൂപീകൃതമായത്. 1956ല്‍ കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തില്‍ വെറും 5 ജില്ലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തിരുവിതാം കൂര്‍ – കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു.ചുരുക്കത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.

സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി തിരുവിതാംകൂര്‍- കൊച്ചിയില്‍ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നാണ് നടന്നത്. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഐക്യകേരള പ്രസ്ഥാനം എന്നറിയപ്പെട്ട കേരളത്തിലെ ജനകീയ പ്രസ്ഥാനം, ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന പുനഃസംഘടനയ്ക്ക് ഊർജ്ജം പകർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button