വളരെയധികം ആകർഷകമായ ഡിസൈനിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് വിവോ. വിവിധ സീരീസുകളിൽ വ്യത്യസ്ഥമായ സവിശേഷതകളോട് കൂടിയ ഹാൻഡ്സെറ്റുകൾ വിവോ അവതരിപ്പിക്കാറുണ്ട്. ഇത്തവണ വിവോ വൈ സീരീസിലെ പുതിയൊരു ഹാൻഡ്സെറ്റാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെട്ട വിവോ വൈ200 5ജിയാണ് വിപണിയിലെ താരമായി മാറിയിരിക്കുന്നത്. ഇവയുടെ വില വിവരങ്ങളും പ്രധാന ഫീച്ചറുകളും എന്തൊക്കെയെന്ന് അറിയാം.
6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 4 ജെൻ 1 എസ്ഒസി പ്രോസസറാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടെച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇവയുടെ പ്രവർത്തനം. ഫോട്ടോഗ്രാഫിക്കായി 64 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ ഐ200 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 21,999 രൂപയാണ്. ഡെസേർട്ട് ഗോൾഡ്, ഡെസേർട്ട് ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇവ വാങ്ങാൻ കഴിയുക.
Also Read: ലൈംഗിക പീഡനം, കൊല്ലുമെന്ന് ഭീഷണി അറസ്റ്റിലായ മദ്രസ അധ്യാപകനെതിരെ 10 കുട്ടികളുടെ പരാതി
Post Your Comments