Latest NewsNewsBusiness

ആമസോണിലെ പർച്ചേസുകൾ ഇനി കൂടുതൽ സുരക്ഷിതം! പാസ്കീ ഫീച്ചർ ഇതാ എത്തി

ആമസോണിൽ നിലവിലുള്ള പാസ്‌വേഡ് സംവിധാനത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയിരുന്നു

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ മുഖാന്തരം ഉള്ള പർച്ചേസുകൾക്ക് ഇനി കൂടുതൽ സുരക്ഷ. ഉപഭോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഇത്തവണ പാസ്കീ സംവിധാനമാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണിന്റെ വെബ് ബ്രൗസറുകളിലും മൊബൈൽ ആപ്പുകളിലും പാസ്കീ സേവനം ലഭ്യമാണ്. വാട്സ്ആപ്പിനും, ഗൂഗിളിനും പിന്നാലെയാണ് ആമസോണിലും പാസ്കീ സേവനം എത്തുന്നത്.

പാസ്കീ സംവിധാനം ഉപയോഗിക്കുന്നതോടെ, ബയോമെട്രിക്സ് അല്ലെങ്കിൽ ലോക്ക് സ്ക്രീൻ പിൻ ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് മാത്രമേ ആമസോൺ ആപ്പ് തുറക്കാൻ കഴിയുകയുള്ളൂ. ഇതിലൂടെ ലോഗിൻ പ്രക്രിയ കൂടുതൽ എളുപ്പമാകും. ഉപഭോക്താക്കൾക്ക് പാസ്കീ സംവിധാനം എനേബിൾ ചെയ്യാവുന്നതാണ്. തുടർന്ന് ഫിംഗർപ്രിന്റ് റെക്കഗ്നിഷൻ, മുഖം സ്കാൻ ചെയ്യൽ, ലോക്ക് സ്ക്രീൻ പിൻ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് പാസ്കീ സെറ്റ് ചെയ്യാൻ കഴിയും.

Also Read: ലൈഫ് ജാക്കറ്റ് പോലുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ കടലിൽ ഉല്ലാസ യാത്ര : പിന്തുടർന്ന് പിടികൂടി പൊലീസ്

ആമസോണിൽ നിലവിലുള്ള പാസ്‌വേഡ് സംവിധാനത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഗൂഗിളിന് സമാനമായ രീതിയിൽ പാസ്കീ സംവിധാനം വികസിപ്പിക്കാൻ ആമസോണും തയ്യാറെടുപ്പുകൾ നടത്തിയത്. പാസ്കീ സംവിധാനം എത്തിയതോടെ, പാസ്‌വേഡുകൾ മറന്നുപോകുമെന്ന ഭയവും ഇല്ലാതാക്കാൻ സാധിക്കും. പുതിയ അപ്ഡേറ്റായാണ് ഉപഭോക്താക്കൾക്ക് പാസ്കീ സംവിധാനം ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button