ടെല്‍ അവീവ്: അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രി തീരുമെന്ന് സന്നദ്ധ സംഘടനകളുടെ മുന്നറിയിപ്പ്. ഇതോടെ ഗാസ കൂട്ടമരണത്തിലേയ്ക്കാണ് പോകുന്നതെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി. മിക്കയിടത്തും ഭാഗിക പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടന്‍ എത്തിയില്ലെങ്കില്‍ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകള്‍ അറിയിക്കുന്നത്.
Read Also: ഇനി ഇന്ത്യ വേണ്ട, ‘ഭാരത്’മതി: പാഠപുസ്തകങ്ങളില്‍ പേരുമാറ്റം നടത്തുമെന്ന് എൻസിഇആർടി
ആറ് ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കി വരുന്ന യുഎന്‍ ഏജന്‍സികള്‍ ഇന്ധനം എത്തിയില്ലെങ്കില്‍ ഇന്നോടെ പ്രവര്‍ത്തനം നിര്‍ത്തും. ഇന്ധന ട്രക്കുകളെ ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല. അതേസമയം, കനത്ത വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 300 കുട്ടികള്‍ അടക്കം 704 പേര്‍ കൊല്ലപ്പെട്ടു. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പേരെ വധിച്ചതായും ഇസ്രയേല്‍ അറിയിച്ചു.
Post Your Comments