Latest NewsIndiaNewsBusiness

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും: എസ് ആൻഡ് പിയുടെ പഠന റിപ്പോർട്ട് പുറത്ത്

നടപ്പു സാമ്പത്തിക വർഷം അവസാനിക്കാറാകുമ്പോഴേക്കും ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപ്പാദനം 6.3 ശതമാനം വരെ വളർച്ച കൈവരിക്കും

ലോക രാജ്യങ്ങൾക്കിടയിൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പ്രമുഖ ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പിയുടെ പ്രവചനം. എസ് ആൻഡ് പി അടുത്തിടെ തയ്യാറാക്കിയ ഏറ്റവും പുതിയ പഠനം റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏഴ് വർഷത്തിനുള്ളിലാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുക. നിലവിൽ, സാമ്പത്തിക മേഖല വലിപ്പത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും മികച്ച വളർച്ച നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ മുന്നേറ്റം വരും വർഷങ്ങളിലും തുടരാൻ കഴിയുമെന്നാണ് എസ് ആൻഡ് പിയുടെ വിലയിരുത്തൽ.

നടപ്പു സാമ്പത്തിക വർഷം അവസാനിക്കാറാകുമ്പോഴേക്കും ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉൽപ്പാദനം 6.3 ശതമാനം വരെ വളർച്ച കൈവരിക്കും. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ ദൃശ്യമാകുന്ന വർദ്ധനവും, ആഭ്യന്തര വിപണിയിലെ ഉണർവും വളർച്ച നിരക്ക് ഗണ്യമായി ഉയർത്താൻ സഹായിക്കുന്നതാണ്. ഇതോടെ, 2030 എത്തുമ്പോഴേക്കും ജപ്പാനെ മറികടന്നാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുക.

Also Read: നിത്യജീവിതത്തിലുണ്ടാകുന്ന ആവശ്യങ്ങള്‍ ഏതുമായിക്കോട്ടെ, 5 മലകള്‍ കാവലുള്ള ഈ ഭഗവതി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button