ഇന്ധനമെന്ന നിലയിൽ എഥനോള്‍ ഉപയോഗം വർദ്ധിച്ചതോടെ ആഭ്യന്തര വിപണിയിൽ പഞ്ചസാര വിലയിൽ പുത്തൻ ഉണർവ്. ആഗോള വിപണിയിൽ പഞ്ചസാര വില കുതിക്കുന്നുണ്ടെങ്കിലും, കേന്ദ്രസർക്കാറിന്റെ ശക്തമായ ഇടപെടലുകൾ മൂലം ആഭ്യന്തര വില കാര്യമായ രീതിയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ, ഒരു കിലോ പഞ്ചസാരയ്ക്ക് 45 രൂപ മുതൽ 48 രൂപ വരെയാണ് നിരക്ക്. ആഭ്യന്തര വില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
പെട്രോളിയം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിബന്ധന അനുസരിച്ച്, വിവിധ ഇന്ധനങ്ങളിൽ 10 ശതമാനം എഥനോൾ മിശ്രണം നിർബന്ധമാണ്. രാജ്യത്തെ എണ്ണ ഇറക്കുമതി ബിൽ വലിയ തോതിൽ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നവംബർ ഒന്നിന് ശേഷം വലിയ തോതിൽ എഥനോൾ വാങ്ങുന്നതിനായി പൊതുമേഖല എണ്ണ കമ്പനികൾ കഴിഞ്ഞ ദിവസം പുതിയ ടെൻണ്ടർ വിളിച്ചിരുന്നു. വിവിധ ഇന്ധനങ്ങളിൽ ചേർക്കുന്നതിനായി 112 കോടി ലിറ്റർ എഥനോൾ അടുത്ത ആറ് മാസത്തിനുള്ളിൽ വാങ്ങാനാണ് എണ്ണ കമ്പനികളുടെ ലക്ഷ്യം.
Also Read: പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി ഗുളികകള്‍ ഗുണമോ ദോഷമോ? അറിയാം യാഥാർത്ഥ്യം
Post Your Comments