വിജയദശമി ദിനമായ ഇന്ന് കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച് 5,655 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ-വിവാഹ സീസണും, ആഗോള തലത്തിലെ സംഘർഷങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.
ആഗോള വിപണിയിൽ സ്വർണം 2,000 ഡോളർ നിലവാരത്തോട് അടുക്കുകയാണ്. നിലവിൽ, സ്വർണം ഔൺസിന് 1,976.37 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ ആദ്യ വാരങ്ങളിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ കുതിച്ചുയരുന്ന പ്രവണതയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78.50 രൂപയും, 8 ഗ്രാം വെള്ളിക്ക് 628 രൂപയുമാണ് നിരക്ക്.
Post Your Comments