ചെന്നൈ: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേര്‍ മരിച്ചു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്.
Read Also : കുടുംബവഴക്ക്: പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ചികിത്സയിലായിരുന്ന മരുമകളും മരിച്ചു
തമിഴ്നാട് തിരുവണ്ണാമലയിൽ കൃഷ്ണഗിരി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്. പുതുച്ചേരിയിലെ പശ നിര്‍മാണ ഫാക്ടറിയില്‍ നിന്ന് വരുന്ന തൊഴിലാളികളടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ തമിഴ്നാട് റോഡ് ട്രാൻസ്പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.അഞ്ചുപേര്‍ക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സെൻഗം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments