വിവിധ ആവശ്യങ്ങൾക്കായി ടാബ്‌ലറ്റുകൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് പലപ്പോഴും സാംസംഗിന്റെ ടാബ്‌ലറ്റുകൾക്ക് താരതമ്യേന വില കൂടുതലായിരിക്കും. എന്നാൽ, ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഉള്ളതും, മൾട്ടി ടാസ്കിംഗിന് ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതുമായ രണ്ട് ടാബ്‌ലറ്റുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഗാലക്സി ടാബ് എ9+, ഗാലക്സി ടാബ് എ9 എന്നിവയാണ് രണ്ട് ടാബ്‌ലറ്റുകൾ. ഇതിനു മുൻപ് പുറത്തിറക്കിയ ഗാലക്സി ടാബ് എ8, ഗാലക്സി ടാബ് എ7 ലൈറ്റ് എന്നിവയുടെ പിൻഗാമിയായാണ് ഈ രണ്ട് ടാബ്‌ലറ്റും എത്തിയിരിക്കുന്നത്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
പെർഫോമൻസിന്റെ കാര്യത്തിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവയ്ക്കുന്നവയാണ് ഗാലക്സി ടാബ് എ9 സീരീസിലെ ടാബ്‌ലറ്റുകൾ. മൾട്ടി ആക്ടിവിറ്റിക്കായി മൂന്ന് സ്പ്ലിറ്റ് സ്ക്രീനുകൾ നൽകിയിട്ടുണ്ട്. ഇതിനുപുറമേ, സ്ക്രീൻ റെക്കോർഡിങ്ങിനുള്ള സൗകര്യവും ലഭ്യമാണ്. ഗാലക്സി ടാബ് എ9+ൽ 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 11 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. അതേസമയം, ഗാലക്സി ടാബ് എ9-ന്റെ ഡിസ്പ്ലേ വലിപ്പം 8.7 ഇഞ്ചാണ്.
Also Read: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് തുര്‍ക്കി
സാംസംഗ് ഗാലക്സി ടാബ് എ9 പ്രധാനമായും രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് എത്തിയിരിക്കുന്നത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള സാംസംഗ് ഗാലക്സി ടാബ് എ9-ന് 12,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ കഴിയുന്ന ഗാലക്സി ടാബ് എ9+ ന്റെ വില 18,999 രൂപ മുതൽ ആരംഭിക്കുന്നു. ഗ്രാഫ്റ്റ്, സിൽവർ, നേവി എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് ഇവ വാങ്ങാൻ കഴിയുക.
Post Your Comments