ചെന്നൈ: ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. കർണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരണപ്പെട്ടത്. സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കൾ നോക്കിനിൽക്കവെയാണ് അപകടം ഉണ്ടായത്.
Read Also: മണിപ്പൂരിലെ അക്രമം ആസൂത്രിതം, കാരണം ബാഹ്യ ശക്തികളുടെ ഇടപെടല്‍: മോഹന്‍ ഭാഗവത്
പൂജ അവധി പ്രമാണിച്ചാണ് ഇവർ ചെന്നൈയിലെത്തിയത്. റെയിൽവെ പാളത്തിലൂടെ നടന്നുവരുന്നതിനിടെ പിന്നിൽ നിന്നെത്തിയ ട്രെയിൻ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കേൾവിശേഷിയില്ലാത്തതിനാൽ ട്രെയിൻ വരുന്നത് മൂവരും അറിഞ്ഞില്ല. ഇതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.
Read Also: ഹമാസ് vs ഇസ്രായേൽ: വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍ – കാരണമിത്
Post Your Comments