Latest NewsNewsInternational

‘പോരാട്ടം ദയയില്ലാതെ ആയിരിക്കണം, പക്ഷേ നിയമങ്ങളില്ലാതെ പാടില്ല’: മാക്രോൺ

ടെൽ അവീവ്: തീവ്രവാദ ഗ്രൂപ്പുകളെ നേരിടാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ഒരു സഖ്യം നിർദ്ദേശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന അന്താരാഷ്ട്ര സഖ്യവുമായി അദ്ദേഹം തന്റെ നിർദ്ദേശത്തെ താരതമ്യം ചെയ്തു.

രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ മാക്രോൺ, ഗാസ മുനമ്പിൽ ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഒമ്പത് ഫ്രഞ്ച് പൗരന്മാർ ആണ് നിലവിൽ ഹമാസിന്റെ തടവിലുള്ളത്. ഹമാസുമായുള്ള യുദ്ധത്തിൽ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ മാക്രോൺ ഊന്നിപ്പറഞ്ഞു. പോരാട്ടം ദയയില്ലാതെ ആയിരിക്കണം, പക്ഷേ നിയമങ്ങളില്ലാതെ പാടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ജനാധിപത്യങ്ങൾ യുദ്ധ നിയമങ്ങളെ മാനിക്കുന്നു എന്നും മാക്രോൺ ചൂണ്ടിക്കാട്ടി. ജനാധിപത്യം സാധാരണക്കാരെ ലക്ഷ്യമിടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മിഡിൽ ഈസ്‌റ്റിലെ സംഘർഷം ഗാസയ്ക്ക് പുറത്തേക്ക് വ്യാപിച്ചാൽ മേഖലയിൽ ജോലി ചെയ്യുന്ന ധാരാളം ഇന്ത്യക്കാരെ ഇത് ബാധിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള പറഞ്ഞു. ‘സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ, നമ്മൾ തീർച്ചയായും ബാധിക്കപ്പെടും. ആ മേഖലയിൽ നമ്മളേക്കാൾ കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്ന മറ്റൊരു രാജ്യമില്ല. സംഘർഷം ഗാസയ്ക്ക് പുറത്തേക്കും വ്യാപിച്ചാൽ നമ്മുടെ ജനങ്ങളെ അത് ബാധിക്കും,’ ഒമർ അബ്‌ദുള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button