അഹമ്മദാബാദ്: തെരുവുനായ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യവസായ പ്രമുഖൻ അന്തരിച്ചു. പരാഗ് ദേശായി എന്ന വ്യവസായി ആണ് മരിച്ചത്. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് പരാഗ് ദേശായി. ഒക്ടോബർ 15നാണ് പരാഗ് ദേശായിയെ തെരുവുനായ ആക്രമിച്ചത്.
പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു ഇദ്ദേഹത്തെ പട്ടി കടിച്ചത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.
Read Also: ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല: ചെയ്യേണ്ടത് ഇത്രമാത്രം
Post Your Comments