Latest NewsNewsBusiness

മടിപിടിച്ച് വീട്ടിലിരിക്കേണ്ട! ഓഫീസിൽ ഹാജരാവാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് ആമസോൺ

കോവിഡ് ഭീതികൾ അകന്നതോടെ ഈ വർഷം ഫെബ്രുവരി മുതലാണ് ഓഫീസിൽ ഹാജരാകാൻ ജീവനക്കാർക്ക് ആമസോൺ നിർദ്ദേശം നൽകിയത്

ഓഫീസിൽ ഹാജരാവാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ ഹാജരാകാത്തവരെ പിരിച്ചുവിടാനാണ് ആമസോണിന്റെ തീരുമാനം. റിടേൺ-ടു- ഓഫീസ് എന്ന നയത്തിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്ന് ആമസോൺ വ്യക്തമാക്കി. ജീവനക്കാർ ഓഫീസിൽ ഹാജരാകുന്നില്ലെങ്കിൽ, ആദ്യ ഘട്ടത്തിൽ പ്രശ്നം ചോദിച്ചറിയാനും അവ പരിഹരിക്കാനും ആമസോൺ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, പിന്നീടും ഓഫീസിൽ ഹാജരാവാത്ത പ്രവണത തുടരുകയാണെങ്കിൽ, പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കുന്നതാണ്.

കോവിഡ് ഭീതികൾ അകന്നതോടെ ഈ വർഷം ഫെബ്രുവരി മുതലാണ് ഓഫീസിൽ ഹാജരാകാൻ ജീവനക്കാർക്ക് ആമസോൺ നിർദ്ദേശം നൽകിയത്. എന്നാൽ, പല ജീവനക്കാരും ഇതിന് തയ്യാറായില്ല. കമ്പനിയുടെ പുതിയ നയത്തോട് യോജിക്കാൻ കഴിയില്ലെന്നാണ് ജീവനക്കാരുടെ അഭിപ്രായം. കോവിഡ് സമയത്ത് ആമസോൺ വിദൂര സ്ഥലങ്ങളിലെ ജോലിക്കാരെ വിവിധ തസ്തികകളിൽ നിയമിച്ചിരുന്നു. അതിനാൽ, ഉൾനാടൻ പ്രദേശങ്ങളിൽ ഉള്ളവർക്ക് ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ ഹാജരാകുവാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ, വിദൂര ജോലിക്കാരോട് സഹപ്രവർത്തകർക്കൊപ്പം അവരുടെ അടുത്തുള്ള കമ്പനിയുടെ ഹബ്ബിൽ ഹാജരാകാൻ ആവശ്യപ്പെടുകയും, അത് സാധിക്കുന്നില്ലെങ്കിൽ സ്വമേധയാ രാജിവയ്ക്കണമെന്നും ആമസോൺ വ്യക്തമാക്കി.

Also Read: തലമുടി കൊഴിച്ചില്‍ തടയണോ? ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ,

shortlink

Related Articles

Post Your Comments

Related Articles


Back to top button