കാസർഗോഡ്: കാസര്‍ഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം. പനയാൽ എസ്എംഎ എയുപി സ്കൂളിലെ വയറിംഗ് കത്തിനശിച്ചു. രണ്ട് വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി.
അതേസമയം, തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെ സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തേജ് ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
Post Your Comments