Latest NewsNewsLife StyleHealth & Fitness

മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളെ ടി.വി കാണിക്കരുത് എന്ന് പറയുന്നതിന്റെ കാരണം

ജനനവൈകല്യങ്ങള്‍ തൊട്ട് പ്രമേഹം വരെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങളില്‍ കണ്ണില്‍ വെള്ള നിറം കാണുകയാണെങ്കില്‍ ഡോക്ട്റോട് വിവരം പറയണം. ചിലപ്പോഴത് തിമിരത്തിന്റെ ലക്ഷണമായേക്കാം. നാലുമാസം പ്രായമാവുമ്പോള്‍ പുറത്തെ വെളിച്ചങ്ങളോട് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. കുഞ്ഞുന്നാളില്‍ കണ്ടുപിടിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ എളുപ്പം പരിഹരിക്കാം.

ചെറിയ കുട്ടികളിലെ കോങ്കണ്ണ് കണ്ണട വെച്ച് നേരെയാക്കാം. കണ്ണുകളിലെ കണ്ണുനീര്‍സഞ്ചി അടഞ്ഞിരിക്കുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു അസുഖം. എപ്പോഴും കണ്ണുനീര്‍ വരുന്നതാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ പഴുപ്പും വരാം. അങ്ങനെയെങ്കില്‍ പെട്ടെന്ന് ചികിത്സ തേടണം. കണ്ണിന് മസാജ് നല്‍കി കണ്ണീര്‍ സഞ്ചിയുടെ തടസ്സം നീക്കുന്നു. ഇത് ഫലിച്ചില്ലെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വരും.

മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയില്‍തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക. ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button