Latest NewsNewsInternational

ജീവനും കൊണ്ടോടിയെങ്കിലും ഹമാസ് ഭീകരർ പിടികൂടി; കാമുകിയെ ഹമാസിന്റെ പിടിയിൽ നിന്നും രക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവാവ്

ന്യൂഡൽഹി: ഈ മാസം ആദ്യം ഹമാസ് സംഘം കരയിലും കടലിലും വായുവിലൂടെയും ഇസ്രായേലിനെതിരെ ത്രികോണ ആക്രമണം നടത്തിയപ്പോൾ ലോകം ഞെട്ടി. 1500 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ നിരവധി പേരെ കാണാതായി. ഹമാസ് ഭീകരർ പിടിച്ചുകൊണ്ടുപോയവരിൽ ഒരാളാണ് ഇൻബാർ ഹൈമാൻ. ഇസ്രയേലിലെ ഹൈഫയിൽ നിന്നുള്ള കലാവിദ്യാർത്ഥിയാണ് ഇവർ. ഹമാസ് ഭീകരർ ബന്ദികളാക്കിയ തന്റെ കാമുകിയെ ഏത് വിധേനയും കണ്ടെത്തുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഇൻബാറിന്റെ കാമുകൻ.

സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ സന്നദ്ധസേവനം നടത്തുന്നതിനിടെയാണ് ഹമാസ് ഭീകരർ യുവതിയെ തട്ടിക്കൊണ്ടു പോയത്. ആക്രമണം ആരംഭിച്ചപ്പോൾ, സംഗീതോത്സവത്തിലെ പരിഭ്രാന്തരായ ആളുകൾ പശ്ചാത്തലത്തിൽ വെടിയൊച്ചകൾ കേട്ട് വയലിലൂടെ ഓടി. സ്വന്തം വാഹങ്ങളിൽ രക്ഷപ്പെടുക എന്നതായിരുന്നു പലരുടെയും ലക്ഷ്യം. ചിലർ ആ ലക്ഷ്യം നേടിയപ്പോൾ മറ്റുപലർക്കും അവിടെ എത്താൻ കഴിഞ്ഞില്ല. ആക്രമണത്തിനിടെ 27 കാരിയായ യുവതിയും പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും ഹമാസ് പ്രവർത്തകൻ പിടികൂടി. അവളുടെ രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെട്ടു.

പിന്നീട് വൈറലായ ഒരു വീഡിയോയിൽ, മോട്ടോർ ബൈക്കിൽ രണ്ട് ഹമാസ് പ്രവർത്തകർ ഇൻബാറിനെ വലിച്ചിഴയ്ക്കുന്നത് കണ്ടു. അന്നുമുതൽ, ഇൻബറിന്റെ കാമുകൻ നോം അലോൺ അവളുടെ സുരക്ഷിതമായ തിരിച്ചുവരവിന് അധികാരികളോട് അഭ്യർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ബന്ദികളായവർക്ക് ഹമാസ് ഭക്ഷണവും സമയവും നൽകണമെന്ന് യുവാവ് ആവശ്യപ്പെടുന്നു. ബന്ദികളാക്കിയവരെ സുരക്ഷിതമായും ജീവനോടെയും തിരിച്ചെത്തിക്കുന്നതിന് ഇസ്രായേൽ സർക്കാരും യുകെ സർക്കാരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ഇസ്രായേൽ സൈന്യത്തിനും ഇസ്രായേൽ ഗവൺമെന്റിനും അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരിക്കണം – ബന്ദികളെ അവരുടെ മുൻഗണനകളിൽ ഒന്നാമത് നിർത്തുക. ബന്ദികൾ ഏതൊരു സൈനിക നടപടിക്കും മുമ്പ് വരണം. ഏതെങ്കിലും കര ആക്രമണത്തിന് മുമ്പ് അവർ തിരിച്ചെത്തണം. അവൾ നമ്മിലേക്ക് മടങ്ങിവരുമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു’, യുവാവ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button