Latest NewsNewsInternational

ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന

ജംഷഡ്പൂര്‍: ഇസ്രയേലിന്റെ നാശത്തിനായി ജംഷഡ്പൂര്‍ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രത്യേക പ്രാര്‍ത്ഥന . മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും, ഇസ്രയേല്‍ നാശത്തിനായി പള്ളിയിലെ മുഫ്തിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുകയുമായിരുന്നു .

Read Also: ക്രെഡിറ്റ് കാർഡും യുപിഐയും ഉടൻ ലിങ്ക് ചെയ്തോളൂ.. കാത്തിരിക്കുന്നത് കിടിലൻ നേട്ടങ്ങൾ

വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ഈദ്ഗാഹ് ഗ്രൗണ്ടില്‍ തന്‍സീം അഹ്ലെ സുന്നത്ത് ഒ ജമാഅത്ത് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സംഗമം. പലരുടെയും കയ്യില്‍ പ്ലക്കാര്‍ഡുമുണ്ടായിരുന്നു. പല പോസ്റ്ററുകളിലും അല്‍ അഖ്സ മസ്ജിദിന്റെ ചിത്രവും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചിത്രവും അച്ചടിച്ചിരുന്നു.

നൂറോളം വരുന്ന ജനക്കൂട്ടം ഇസ്രയേലിനെതിരെയും പലസ്തീന് അനുകൂലമായും മുദ്രാവാക്യങ്ങള്‍ മുഴക്കി . അമേരിക്കയെ തുരത്തുക, ഇസ്രയേലിനെ തുരത്തുക, ബ്രിട്ടന്‍ കീഴടക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജനക്കൂട്ടം ഉയര്‍ത്തിയത്. ഉച്ചഭാഷിണി ഉപയോഗിച്ചായിരുന്നു മുദ്രാവാക്യങ്ങള്‍ മുഴക്കിയത് . ഒപ്പം ‘അള്ളാഹു ഇസ്രയേലിനെ നശിപ്പിക്കണമെന്ന് ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നു.’എന്നും ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button