Latest NewsKeralaNews

രാത്രിയുടെ മറവിൽ ചാരായം വാറ്റ്: യുവാക്കൾ പിടിയിൽ

കോട്ടയം: രാത്രിയുടെ മറവിൽ സംഘം ചേർന്ന് ചാരായം വാറ്റിയ യുവാക്കൾ എക്‌സൈസ് പിടിയിൽ. കോട്ടയം പേരൂർ സ്വദേശികളായ വിനീത് ബിജു, അമൽ എം എസ്, വൈക്കം സ്വദേശി കണ്ണൻ വി എം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also: എംഎം മണി ഇടുക്കിക്ക് അപമാനവും ബാധ്യതയും : എംഎം മണിയുടെ ചിലവിലല്ല തങ്ങള്‍ ജീവിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഐബി വിവരത്തിന്റെ അടിസ്ഥാനത്തിൽ, പുലർച്ചെ 1.30 മണി സമയത്ത്, പേരൂർ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ഹരിപ്രസാദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 3 ലിറ്റർ ചാരായം, 75 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ സഹിതമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഭയപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ നായ്ക്കളെ വരുതിയിലാക്കി വീട്ടിൽ കയറിയതിനെത്തുടർന്ന് ചാരായ വാറ്റിന് നേതൃത്വം കൊടുത്തിരുന്ന വീട്ടുടമസ്ഥൻ ഉണ്ണി എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു ഓടി രക്ഷപ്പെട്ടു.

മറ്റുള്ളവരെ ഏറെ ശ്രമപ്പെട്ടു എക്‌സൈസ് ഉദ്യോഗസ്ഥർ കീഴടക്കി. വീട്ടുടമയുമായുള്ള മല്പിടുത്തതിൽ സാരമായി പരുക്കേറ്റ പ്രിവന്റീവ് ഓഫീസർ അനു വി.ഗോപിനാഥ് ഓഫീസിലെത്തിയ ശേഷം വൈദ്യസഹായം തേടി. EE & ANSS ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ബിനോദ് കെ ആർ, അനു വി ഗോപിനാഥ്, കോട്ടയം EI & IB പ്രിവന്റീവ് ഓഫീസർ രഞ്ജിത് കെ നന്തികാട്ട് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹാംലെറ്റ്, രജിത്കൃഷ്ണ, വനിത സിവിൽ എക്‌സൈസ് ഓഫീസർ വിജയരശ്മി എന്നിവർ സംഘത്തിൽ പങ്കെടുത്തു.

Read Also: കണ്ണൂരിൽ ഗാനമേളയ്‌ക്കിടെ മേയറെയും കോർപറേഷൻ ജീവനക്കാരെയും കയ്യേറ്റം ചെയ്തു: ഒരാൾ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button