തിരുവനന്തപുരം: സി.എം.ആര്‍.എല്‍ സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ എക്‌സാലോജിക് നികുതി അടച്ചിട്ടുണ്ടെന്ന് എം.എൽ.എ മാത്യു കുഴൽനാടനെ രേഖാമൂലം അറിയിച്ച് ധനവകുപ്പ്. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് വിവരം കുഴൽനാടനെ അറിയിച്ചത്. നിയമപ്രകാരമുള്ള നികുതി അടച്ചതായി കാണുന്നുവെന്നാണ് മറുപടിയിൽ പറയുന്നത്.
വീണ വിജയന്റെ കമ്പനി ഐ.ജി.എസ്.ടി അടച്ചിരുന്നുവെന്ന് ജി.എസ്.ടി കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാസപ്പടി വിവാദത്തിന് മുമ്പ് തന്നെ പണമടച്ചുവെന്നാണ് റിപ്പോർട്ട്. അടച്ച തുക എത്ര ആണെന്ന് വ്യക്തമല്ല. തുക അടച്ചിരുന്നെങ്കിൽ വീണയോ കമ്പനിയോ ഇതുവരെ രേഖകൾ പുറത്തുവിടാതിരിക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല. നികുതി അടച്ചതിന്റെ രേഖകൾ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു.
മാസപ്പടി വിവാദം കത്തിനിൽക്കെ മാത്യു കുഴൽ നാടൻ എംഎൽഎയായിരുന്നു വീണ വിജയന്റെ കമ്പനി എക്സാലോജിക് ഐജിഎസ് ടി അടച്ചില്ലെന്ന ആരോപണം ഉയർത്തിയത്. പണമടച്ചെന്നായിരുന്നു സിപിഎം നേതാക്കളുടെ വാദം. വിവാദത്തിൽ വീണ വിജയനോ മുഖ്യമന്ത്രി പിണറായി വിജയനോ പ്രതികരിച്ചിരുന്നില്ല. നികുതി വിവരം അന്വേഷിക്കണമെന്നാവശ്യപ്പട്ട് മാത്യു ധനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിലുള്ള അന്വേഷണത്തിലാണ് പണം അടച്ചെന്ന ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്.
സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്. കർണ്ണാടകയിൽ അടച്ച ഐജിഎസ് അടി സിഎംആർഎല്ലിൻറെ നികുതി രേഖകളിലുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ടിൽ ധനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments