Latest NewsKeralaNews

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി: പുഷ്പചക്രം അർപ്പിച്ച് ഡിജിപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് പുഷ്പചക്രം അർപ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങൾ വീരചരമം പ്രാപിച്ച ഓഫീസർമാരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ച് സല്യൂട്ട് ചെയ്തു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

Read Also: പാലിയേക്കര ടോള്‍ പ്ലാസ സമരം,7 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു: കോണ്‍ഗ്രസ് എംപിമാര്‍ക്ക് എതിരെ കേസ്

എല്ലാ വർഷവും ഒക്ടോബർ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് 188 പോലീസ് ഉദ്യോഗസ്ഥരാണ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ജീവൻ വെടിഞ്ഞത്. ഇതിൽ കേരളത്തിൽ നിന്ന് രണ്ടു പേർ ഉൾപ്പെടുന്നു.

ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കവേ കോട്ടയത്ത് കെട്ടിടത്തിൻറെ മുകളിൽ നിന്നുവീണു മരിച്ച സബ് ഇൻസ്‌പെക്ടർ ജോബി ജോർജ്ജ്, ഔദ്യോഗികാവശ്യത്തിനായി സഞ്ചരിക്കവേ താനൂർ ബോട്ടപകടത്തിൽ മരണമടഞ്ഞ സിവിൽ പോലീസ് ഓഫീസർ എം പി സബറുദ്ധീൻ എന്നിവരാണവർ.

Read Also: ഇസ്രായേൽ പൊലീസിന് യൂണിഫോം നല്‍കാൻ തയാറെന്ന് പാലക്കാടുള്ള കമ്പനി; ഉടമ അറിയിച്ചെന്ന് സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button