രാത്രിയില്‍ സുഖമായി ഉറങ്ങി രാവിലെ എണീറ്റ് അവരവരുടെ മേഖലകളില്‍ നല്ല നല്ല ഉണര്‍വ്വോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, പലർക്കും ഇതിന് കഴിയാറില്ല. രാത്രി ഉറക്കം ലഭിക്കാത്തതിന്റെ പ്രധാന കാരണം നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ചെയ്യാറുളള പ്രവര്‍ത്തികള്‍ തന്നെയാണ്. സാധാരണയായി രാത്രി സമയത്ത് ഉറക്കം വരുന്നവരെ നമ്മള്‍ എന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. ഒന്നെങ്കില്‍ സിനിമ കണ്ടുകൊണ്ടിരിക്കും, അല്ലെങ്കില്‍ പാട്ട്. ഇങ്ങനെ സാധാരണയായി നിങ്ങള്‍ക്ക് ഇഷ്ടമുളള കാര്യങ്ങളാണ് ചെയ്യുക. ഇത് തന്നെയാണ് നിങ്ങളുടെ പ്രധാന പ്രശ്നവും.
ഉറക്കം വരട്ടേ എന്നിട്ട് കിടക്കാം അതുവരെ സിനിമയോ മറ്റ് എന്തെങ്കിലും കണ്ട് ഇരിക്കാം എന്ന ചിന്താഗതി ആദ്യം മാറ്റണം. കാരണം നിങ്ങള്‍ക്ക് ഇഷ്ടമുളള താല്‍പര്യമുളള കാര്യങ്ങളില്‍ ഏര്‍പ്പെടും തോറും നിങ്ങളുടെ തലച്ചോറ് കൂടുതല് പ്രവര്‍ത്തന ക്ഷമമാകുകയാണ് ചെയ്യുക. താല്‍പര്യമുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തലച്ചോറ് സ്വാഭാവികമായി നമ്മള്‍ ഉണര്‍വ്വോടെ ഇരിക്കുന്നതിനായുളള ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും. അങ്ങനെയുള്ളപ്പോൾ ഉറക്കം വരില്ല.
കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ ശീലമാക്കുക. കിടക്കുന്നതിന് 4 മണിക്കൂര്‍ മുമ്പെ നിങ്ങള്‍ ചെലവഴിക്കുന്ന സ്ഥലത്തെ പ്രകാശം കൂടിയ ലൈറ്റുകള്‍, അതായത് വെളുത്ത പ്രകാശം നിശ്ചലമാക്കുക. എന്നിട്ട് പകരം മങ്ങിയ മഞ്ഞ പ്രകാശം ലഭിക്കുന്ന ലൈറ്റുകള്‍ തെളിയിച്ചിടുക. അതേ പോലെ തന്നെ ഈ സമയ കാലയളവില്‍ അതായത് ഒരു 4 മണിക്കൂര്‍ മുന്നേ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമായുളള എല്ലാവിധ ബന്ധവും ഉപേക്ഷിക്കുക.
ചായ കുടി ഉപേക്ഷിക്കുക. അതല്ലെങ്കിൽ രാവിലെയും പിന്നെ വൈകുന്നേരം ഒരു 5 മണിക്ക് മുന്നേയും ചായ കുടിക്കുക. അത്താഴം കുറച്ച് മാത്രം കഴിക്കുക. എന്നിട്ട് കഴിച്ചതിന് ശേഷം അല്‍പ്പസമയം ഉലാത്തുക. വയറില്‍ കഴിച്ചത്ന്ന് ദാഹിച്ചു എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഉറങ്ങാൻ കിടക്കുക. ഇപ്രകാരമൊക്കെ നിങ്ങള്‍ ഒന്ന് ചയ്തി നോക്കൂ തീര്‍ച്ചയായും ഫലം ഉണ്ടാകും. എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍ നിങ്ങള്‍ ഡോക്‌ടറെ കാണുക. പ്രതിവിധി ഉണ്ടാകും.
Post Your Comments