ടെൽ അവീവ്: ഒക്‌ടോബർ 7-ന് ഇസ്രയേലി സംഗീതോത്സവമായ നോവ ഫെസ്റ്റിവലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയാണ് ലോംഗ് ഐലൻഡിൽ താമസിക്കുന്ന നതാലി സാനന്ദജി. യുവതി തിരികെ ഇസ്രായേലിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. യു.എസിൽ സുരക്ഷിതത്വം കുറവാണെന്നും ഇസ്രയേലിലാണ് സുരക്ഷിതത്വം തോന്നിയിട്ടുള്ളതെന്നും 28 കാരിയായ യുവതി പറയുന്നു.
ഇറാനിയൻ ഇസ്രായേലിയാണ് സാനന്ദജി. യുദ്ധം ആരംഭിച്ചതുമുതൽ നഗരത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ യഹൂദവിരുദ്ധ പ്രവർത്തനങ്ങൾക്ക് താൻ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. യുദ്ധം നടക്കുന്ന സാഹസാഹര്യം ആണെങ്കിലും യു.എസിൽ ഉള്ളതിനേക്കാൾ സുരക്ഷിതത്വം തനിക്ക് ഇസ്രായേലിൽ ഉള്ളപ്പോഴായിരുന്നുവെന്ന് യുവതി പറയുന്നു.
‘സംഭവിച്ച എല്ലാത്തിനും ശേഷം ഇസ്രായേലിലേക്ക് മടങ്ങാൻ എനിക്ക് ഭയമുണ്ടോ എന്ന് ധാരാളം ആളുകൾ ചോദിച്ചിട്ടുണ്ട്, എന്റെ സത്യസന്ധമായ ഉത്തരം എന്തെന്നാൽ… എന്നത്തേക്കാളും കൂടുതൽ എനിക്ക് ഇസ്രായേലിലേക്ക് മാറാൻ ആഗ്രഹമുണ്ട്. ജീവിതത്തിൽ ആദ്യമായാണ് എന്റെ വിശ്വാസത്തിന്റെ പേരിൽ എനിക്ക് വെറുപ്പ് തോന്നിത്തുടങ്ങിയത്. ഞാൻ ജൂത സമൂഹത്തിൽ നിന്നുള്ള ആളാണ്. എന്റെ സുഹൃത്തുക്കൾ തങ്ങളുടെ യഹൂദ ഐഡന്റിറ്റി മറച്ചുവെയ്ക്കുകയാണ്. ഹോളോകോസ്റ്റിനു മുമ്പുള്ള സംഭവങ്ങൾ ഓർത്തുപോവുകയാണ്. ചരിത്രം ആവർത്തിക്കുമെന്ന് ഞാൻ ഭയക്കുന്നു’, യുവതി പറഞ്ഞു.
Post Your Comments