മലപ്പുറം: മലപ്പുറം തിരൂരില്‍ യുവാവിനെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുറത്തൂര്‍ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കാലുകളില്‍ ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.
Read Also: കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി: തൃശൂരിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
മരിച്ച സ്വാലിഹിനും സുഹൃത്തുക്കള്‍ക്കും നേരെ ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് സ്വാലിഹിന് ഗുരുതരമായി പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്ക് ഏറ്റതായി പോലീസ് വ്യക്തമാക്കി. ഇവരുടെ കാറും തകര്‍ത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments