Latest NewsNewsAutomobile

രാജ്യത്ത് കൂടുതൽ കരുത്താർജ്ജിച്ച് വൈദ്യുത വാഹന വിപണി, 7 വർഷത്തിനുള്ളിൽ ഉൽപ്പാദനം 1.6 കോടിയിൽ എത്തിയേക്കും

2022-ൽ മാത്രം 6,90,550 ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ എത്തിയിട്ടുണ്ട്

കാർബൺ രഹിത ഭാരതം എന്ന സ്വപ്നത്തിന് കൂടുതൽ കരുത്ത് പകർന്ന് രാജ്യത്തെ വൈദ്യുത വാഹന വിപണി. ചുരുങ്ങിയ കാലയളവിനുള്ളിൽ രാജ്യത്തെ വൈദ്യുത വാഹന വിപണി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇ.വി റെഡി ഡാഷ്ബോർഡിന്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ വൈദ്യുത വാഹന വിപണി 45.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ. 2030 വരെ ഇതേ രീതിയിൽ വളർച്ച നിലനിർത്താനും കഴിയുന്നതാണ്. അടുത്ത 7 വർഷത്തിനുള്ളിൽ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ എണ്ണം 1.6 കോടി കവിയാൻ സാധ്യതയുണ്ട്.

2022-ൽ മാത്രം 6,90,550 ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ എത്തിയിട്ടുണ്ട്. 2030 എത്തുമ്പോഴേക്കും ഇത് 1,39,36,691 യൂണിറ്റായാണ് ഉയരുക. വൈദ്യുത വാഹന വിപണിക്ക് കൂടുതൽ പ്രോത്സാഹനം നൽകിയതോടെ ഈ വർഷം ഇതുവരെ 5.18 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ വൈദ്യുത വാഹനങ്ങളുടെ വാർഷിക വിൽപ്പന വളർച്ച 52.9 ശതമാനമാണ്. കേരളത്തിലുടനീളം 704 ചാർജിംഗ് സ്റ്റേഷനുകൾ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 29.5 ലക്ഷം വൈദ്യുത വാഹനങ്ങളാണ് വിറ്റഴിച്ചത്. സെപ്റ്റംബറിൽ മാത്രം 5,690 വാഹനങ്ങൾ കേരളത്തിന്റെ നിരത്തുകളിൽ എത്തിയിട്ടുണ്ട്.

Also Read: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button