Latest NewsIndiaNewsCrime

മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് കാമുകിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി, ശേഷം കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് സ്വിസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മൃതദേഹത്തിന്റെ കൈകളും കാലുകളും ലോഹ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. കറുത്ത പ്ലാസ്റ്റിക് ബാഗ് കൊണ്ട് മൃതദേഹം മൂടിയിരുന്നു. ഗുർപ്രീത് സിംഗ് എന്ന യുവതിയെ ആണ് യുവാവ് കൊലപ്പെടുത്തിയത്. സ്വിറ്റ്‌സർലൻഡിൽ വെച്ച് പരിചയപ്പെട്ട 30 കാരിയായ യുവതിയുമായി ഇയാൾ ബന്ധത്തിലായിരുന്നു. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇരുവരും വർഷങ്ങളായുള്ള ബന്ധമായിരുന്നു. കാമുകിയെ കാണാൻ ഗുർപ്രീത് പലപ്പോഴും സ്വിറ്റ്‌സർലൻഡിൽ പോകാറുണ്ടായിരുന്നു. ഇതിനിടെയാണ് യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായത്. ഇതറിഞ്ഞ യുവാവ് ഇവരോട് ഇന്ത്യയിലേക്ക് വരാൻ ആവശ്യപ്പെട്ടു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയായിരുന്നു കാമുകിയെ ഇയാൾ വിളിച്ചുവരുത്തിയത്. ഇന്ത്യയിലെത്തിയ ഇവരെ അതിവിദഗ്ധമായി കബളിപ്പിക്കാനും യുവാവിന് കഴിഞ്ഞു.

മന്ത്രവാദം നടത്താനെന്ന വ്യാജേന പ്രതി യുവതിയുടെ കൈകാലുകൾ കെട്ടുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. വെള്ളിയാഴ്ച രാവിലെ തിലക് നഗർ പ്രദേശത്തെ സർക്കാർ സ്‌കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ക്യാമറാ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മൃതദേഹം കാറിൽ കൊണ്ടുവന്നത് ആരാണെന്ന് പോലീസ് കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് 2.25 കോടി രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button