കൊച്ചി: രാത്രിയില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പുഴയില്‍ വീണ് രണ്ട് മരണം. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിലാണ് ഇന്നലെ രാത്രി അപകടം നടന്നത്. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ് മരിച്ച ഒരാൾ. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും രാത്രിയില്‍ വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്ന് പൊലീസ് പറയുന്നു.
മരിച്ച കെൽവിൻ ആന്റണിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തിരുന്നു. അതിന് ശേഷമാണ് ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. തെരച്ചിലിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഈ ഭാഗത്ത് പ്രത്യേകിച്ച് കൈവരികളൊന്നും ഉണ്ടായിരുന്നില്ല. കെൽവിന്റെ കുടുംബം എത്തിയതിന് ശേഷമേ മറ്റു കാര്യങ്ങൾ വ്യക്തമാകൂ.
Post Your Comments