ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിനാൽ, 90 ദിവസമോ അതിൽ താഴെയോ ദിവസത്തേക്ക് അമേരിക്ക സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇസ്രായേലികൾക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ വരാമെന്ന് അമേരിക്ക. വിസ ഒഴിവാക്കൽ പദ്ധതിയിലേക്ക് ഇസ്രായേലിനെ ഉൾപ്പെടുത്തുന്നതായി സെപ്റ്റംബർ 27 ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ നവംബർ 30 മുതൽ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് യു.എസ് അറിയിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യം കണക്കിലെടുത്താണ് ഇത് നേരത്തെ ആക്കിയത്.
യു.എസിലേക്ക് വരാൻ വിസ വേണ്ടാത്ത രാജ്യങ്ങളിൽ ഇസ്രായേലിനെയും ഉൾപ്പെടുത്താൻ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. 40 ഓളം രാജ്യങ്ങളിലെ പൗരൻമാർക്കാണ് യു.എസിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുമതിയുള്ളത്. ഇതിലാണ് ഇസ്രായേലിനെയും ഉൾപ്പെടുത്തിയത്. ഇസ്രായേൽ പൗരൻമാർക്ക് നവംബർ 30 മുതൽ ഇതിനായി അപേക്ഷിക്കാം.
ബയോമെട്രിക് പാസ്പോർട്ടുള്ള ഇസ്രായേൽ പൗരൻമാർക്കാണ് അപേക്ഷിക്കാനാവുക. 90 ദിവസത്തിലധികം അവർ രാജ്യത്ത് തങ്ങരുതെന്നും ചട്ടമുണ്ട്. 21 ഡോളറാണ് അപേക്ഷയുടെ ഫീസ്. വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സമയക്രമം മാറ്റിയതിന് അധികൃതർ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ തെക്കൻ ഇസ്രായേലിലെ നിരവധി സ്ഥലങ്ങൾക്കെതിരെ ഹമാസ് ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിസ ഒഴിവാക്കൽ പദ്ധതിയിലേക്ക് ഇസ്രായേലിനെ കൂടി ഉൾപ്പെടുത്തിയത്.
Post Your Comments