KeralaLatest NewsNews

സിസ തോമസിനെതിരായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടി

കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സര്‍ക്കാര്‍ അച്ചടക്ക നടപടി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും ഇതോടൊപ്പം റദ്ദാക്കി.

Read Also: ഇസ്രായേൽ-ഹമാസ് യുദ്ധം: ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വംശജനായ സൈനികന് പരിക്ക്

മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയതിനെ തുടര്‍ന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സിസാ തോമസിനെ താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ചത്.

എന്നാല്‍ ഈ നിയമനത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു.

അതിനുശേഷമാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തെന്നാരോപിച്ച് സിസ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

നോട്ടീസിന് എതിരെ സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നടപടികള്‍ തുടരാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നും തെറ്റായി നല്‍കിയതാണെന്നും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. സിസയുടെ നിയമനം നിയമപരമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

സിസാ തോമസിനെതിരായ നടപടികളൊന്നും നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button