KeralaLatest NewsNews

ആർ.എസ്.എസ് നേതാവിന്റെ കൊലപാതകം; ഒളിവിൽ ആയിരുന്ന പി.എഫ്.ഐ അംഗം അറസ്റ്റിൽ, ഷിഹാബ് ഒളിവിൽ കഴിഞ്ഞിരുന്നത് സ്വന്തം വീട്ടിൽ

പാലക്കാട്: ആർ.എസ്.എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ അംഗം അറസ്റ്റിൽ. ബാബു എന്ന ഷിഹാബ് ആണ് അറസ്റ്റിലായത്. കുറ്റകൃത്യം നടന്നതു മുതൽ ഇയാൾ ഒളിവിലായിരുന്നു. മലപ്പുറം ജില്ലയിലെ വസതിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എൻഐഎ പറയുന്നതനുസരിച്ച്, ഷിഹാബ് പിഎഫ്ഐയുടെ അവിഭാജ്യ ഘടകമായിരുന്നു. കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കുന്നതിന് ഉത്തരവാദിയായ മറ്റൊരു പ്രതി മുഹമ്മദ് ഹക്കീമിന് ഇയാൾ അഭയം നൽകിയിരുന്നു. നേരത്തെ മാർച്ച് 17ന് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പിഎഫ്ഐ ഉൾപ്പെടെ 59 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ആർഎസ്എസ് മുൻ ജില്ലാ നേതാവും ഭാരവാഹിയുമായ ശ്രീനിവാസനെ 2022 ഏപ്രിൽ 16 ന് ആയിരുന്നു സംഘം കൊലപ്പെടുത്തിയത്. ശ്രീനിവാസനെ ഇല്ലാതാക്കാൻ ഗൂഢാലോചനയിൽ ഏർപ്പെട്ടിരുന്ന മറ്റ് പ്രതികളിലൊരാളായ സഹീർ കെ വിയെയും മെയ് 16 ന് എൻഐഎ അറസ്റ്റ് ചെയ്തു. ഇതുവരെ 69 പേർ ഗൂഢാലോചനയിൽ പങ്കെടുത്തതായി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button