Latest NewsIndia

22 പെൺകുട്ടികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം: മദ്രസകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് അധികൃതർ

ഡെറാഡൂൺ: 22 പെൺകുട്ടികളെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ മദ്രസകൾക്ക് മേൽ ബുൾഡോസർ നടപടി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, ഉദ്ദം സിംഗ് നഗർ ജില്ലയിലെ മൂന്ന് അനധികൃത മദ്രസകൾ ഭരണകൂടം പൊളിച്ചു നീക്കി . കിച്ച പുൽഭട്ടയ്‌ക്ക് സമീപമുള്ള മദ്രസയിൽ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ 22 പെൺകുട്ടികളെ മോചിപ്പിച്ച് രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു .

അതിനു പിന്നാലെയാണ് നടപടിയെന്ന് ഉധംസിംഗ് നഗർ എസ്പി മഞ്ജുനാഥ് പറഞ്ഞു. ‘ അവിടുത്തെ സാഹചര്യങ്ങൾ കണ്ടാണ് അന്വേഷണം നടത്തിയത്, മദ്രസ നടത്തിപ്പിന് അനുമതിയില്ല, കുട്ടികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി .പോലീസ് റെയ്ഡ് നടത്തി ഓപ്പറേറ്റർ ഖാത്തൂൻ ബീഗത്തെ കസ്റ്റഡിയിലെടുത്തതായും എസ്പി പറഞ്ഞു.

ഖാത്തൂൻ ബീഗത്തിന്റെ ഭർത്താവ് റഷീദ് ഓടി രക്ഷപ്പെട്ടു. അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ കശ്മീരിലെ പൂഞ്ച് സെക്ടറിൽ കണ്ടെത്തി. ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൈനിറ്റാളിലെ ജിയോലിക്കോട്ടിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്രസയും പൊളിച്ചു നീക്കി . ഇവിടുത്തെ കുട്ടികളെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി.

സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന 200-ലധികം മദ്രസകൾ ഉത്തരാഖണ്ഡിലുണ്ടെന്നാണ് വിവരം . സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും എല്ലാ മദ്രസകളിലും അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു . ജില്ലാ മജിസ്‌ട്രേറ്റ് എല്ലാ ജില്ലയിലും നോഡൽ ഓഫീസറെ നിയമിച്ച് റിപ്പോർട്ട് നൽകും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടുകയും അവയുടെ നടത്തിപ്പുകാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button