Latest NewsIndiaNews

യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നതിന്റെ കാരണമെന്ത്?

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5570 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4623 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36,984 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മെയ് 5 നാണു മുൻപ് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. 45760 രൂപയായിരുന്നു പവന്റെ വില.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരാൻ കാരണമായിരിക്കുന്നത്. യുദ്ധ സാഹചര്യങ്ങൾ എല്ലായ്പ്പോഴും സ്വർണത്തിന്റെ വില വർധിക്കാറുണ്ട്. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരും. ശനിയാഴ്ച മാത്രം 1120 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുതിക്കുന്നത് എന്നാണ് സൂചന.

ഒക്ടോബർ 1 ന് സ്വർണത്തിന്റെ വിപണി വില 42,680 രൂപ ആയിരുന്നു. പിന്നീട് ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ഒക്ടോബർ 12 ന് ഒരു പവന്‍ സ്വര്‍ണത്തിന് 43,200 രൂപയായി മാറി. ഒരു ദിവസത്തെ ഇടവേളയിൽ 1120 രൂപയാണ് വർധിച്ചത്. ഒക്ടോബർ 14 ന് ഒരു പവന്‍ സ്വര്‍ണത്തിന് 44,320 രൂപ ആയി മാറി. ഇന്നലെ 400 രൂപ ഉയർന്നു, ഇന്ന് 200 രൂപയും. 44,560 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button