KeralaLatest NewsNews

സ്വകാര്യ ബസുകളുടെ മത്സരയോട്ടം: ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ബസിൽ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോൾ നിയമലംഘനങ്ങൾ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകൾ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണ് എന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.

എല്ലാ ബസുകളിലും മുമ്പിലും പുറകിലും അകത്തും ക്യാമറകള്‍ സ്ഥാപിക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്. അതിന്റെ കാലാവധി ഒക്ടോബർ 31 ന് കഴിയും. ഇതിന് മുന്‍പ് തന്നെ ഈ നിര്‍ദേശം പാലിക്കണമെന്നും നവംബർ 1 ന് മുമ്പ് സീറ്റ് ബെൽറ്റുകൾ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ നിർബന്ധമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button