Latest NewsNewsTechnology

നമ്മുടെ വിവരങ്ങൾ ഡാർക്ക് വെബിലൂടെ ചോർന്നിട്ടുണ്ടോ? കണ്ടെത്താൻ പുതിയ ഫീച്ചറുമായി ഗൂഗിൾ

സ്വകാര്യ വിവരങ്ങൾക്കായി ഡാർക്ക് വെബ് നിരീക്ഷിക്കാൻ ഒരു പ്രൊഫൈൽ സജ്ജീകരിക്കാനും കഴിയുന്നതാണ്

സൈബർ ലോകത്തെ ഇരുണ്ട ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാർക്ക് വെബിലൂടെ നമ്മുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് അറിയാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപഭോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിലൂടെ കണ്ടെത്താൻ സഹായിക്കുന്നതിനായാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ ഫീച്ചർ അനുസരിച്ച്, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ എന്തെങ്കിലും ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടോയെന്നും മറ്റും അറിയുന്നതിനായി ഡാർക്ക് വെബ് സ്കാൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ.

ഉപഭോക്താക്കളുടെ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ഡാർക്ക് വെബിൽ ലഭിക്കുകയാണെങ്കിൽ, ഗൂഗിൾ ഒരു നോട്ടിഫിക്കേഷൻ നൽകുകയും വിവരങ്ങൾ സ്വയം പരിരക്ഷിക്കാൻ സഹായിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കുകയും ചെയ്യുന്നതാണ്. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഒരു ഉപഭോക്തൃ അക്കൗണ്ടും, പണമടച്ചുള്ള ഗൂഗിൾ വൺ അംഗത്വവും ഉണ്ടായിരിക്കണം. ഇതിനുപുറമേ, സ്വകാര്യ വിവരങ്ങൾക്കായി ഡാർക്ക് വെബ് നിരീക്ഷിക്കാൻ ഒരു പ്രൊഫൈൽ സജ്ജീകരിക്കാനും കഴിയുന്നതാണ്. അതേസമയം, പണമടച്ചുള്ള ഗൂഗിൾ വൺ അംഗത്വം ഇല്ലെങ്കിൽ പോലും ഇവ മനസിലാക്കാൻ കഴിയുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. അത് എങ്ങനെയെന്ന് പരിശോധിക്കാം.

ഇത് പരീക്ഷിക്കാനായി ഗൂഗിൾ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. പ്രൊഫൈൽ ഐക്കണിൽ ടാപ്പുചെയ്‌ത് ഡാർക്ക് വെബ് റിപ്പോർട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക. അടുത്ത പേജിൽ, റൺ സ്കാൻ ബട്ടണിൽ ടാപ്പ് ചെയ്യുക. സ്കാൻ പ്രക്രിയ പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം. പൂർത്തിയായ ശേഷം റിസൾട്ട് പരിശോധിക്കുക. ഐഡന്റിറ്റി മോഷണം നേരത്തേ കണ്ടുപിടിക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button