Latest NewsNewsIndia

മരുമകനെ കൊന്ന് കിണറ്റിൽ തള്ളി, മകളെ കൊന്ന് വഴിയില്‍ ഉപേക്ഷിച്ചു, മുംബൈയിൽ ദുരഭിമാനക്കൊല: പിതാവടക്കം 6 പേർ അറസ്റ്റിൽ

മുംബൈ: മുംബൈയില്‍ പ്രണയ വിവാഹിതരായ ദമ്പതികളെ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യം മൂലമാണ് പെണ്‍കുട്ടിയുടെ പിതാവ് ഗോരാ ഖാനും മകനും കൂട്ടാളികളും ചേർന്ന് ഇരുവരേയും കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുൽനാസ് ഖാൻ, ഭർത്താവ് കരൺ രമേഷ് ചന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. യുപിയിൽ വച്ച് വിവാഹിതരായ കരണും ഗുൽനാസും പിന്നീട് മുംബൈയിലെത്തുകയായിരുന്നു. മുംബൈയിലെ പുതിയ വീട് കാണിക്കാനെന്ന വ്യാജേന കരൺ രമേഷിനെ വിളിച്ചുവരുത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഗോവണ്ടി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളി. ശേഷം മകൾ ഗുൽനാസിനെയും കൊന്ന് മൃതദേഹം നവി മുംബൈയിൽ ഉപേക്ഷിച്ചു. കഴിഞ്ഞ ശനിയാഴ്ച യുവാവിന്റെ മൃതദേഹം സബർബൻ ഗോവണ്ടിയിൽ നിന്ന് പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുൾ അഴിഞ്ഞത്‌.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിതാവ് പിടിയിലായത്. മകൻ സൽമാൻ ഗോറ ഖാന്റെയും മറ്റ് കൂട്ടാളികളുടെയും സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഗോറ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button