തിരുവനന്തപുരം: ദേശീയ അംഗീകാരം ഏറ്റുവാങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ എന്ന ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്‌ക്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്. മേപ്പാടിയാൻ, ഒരു സാധാരണക്കാരന്റെ കഥയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. എങ്ങനെയോ തന്റെ വ്യക്തിജീവിതവുമായി പ്രതിധ്വനിച്ചു. ഒരുപക്ഷേ താൻ ഈ പ്രോജക്റ്റ് ഏറ്റെടുക്കാനുള്ള ഒരു കാരണമായിരിക്കാമെന്ന് ഉണ്ണി മകുന്ദൻ വ്യക്തമാക്കി.
Read Also: ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ: സർക്കാരിനെതിരെ വിമർശനവുമായി വിഡി സതീശന്‍
ഇന്ന്, ബഹുമാനപ്പെട്ട രാഷ്ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന തന്റെ പിതാവിനെ നോക്കി സന്തോഷത്തോടെ, അഭിമാനിക്കുന്ന മകനായി താൻ തലയുയർത്തി നിൽക്കുന്നു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സത്യസന്ധനും നിർഭയനുമായ മനുഷ്യനോട്, തന്നിൽ വിശ്വസിച്ചതിന് തന്റെ അച്ചനും അമ്മയ്ക്കും തന്റെ എളിയ സമ്മാനമാണിതെന്നും അദ്ദേഹം അറിയിച്ചു.
സംവിധായകൻ വിഷ്ണു മോഹനും ഉണ്ണി മുകുന്ദൻ അഭിനന്ദനങ്ങൾ അറിയിച്ചു. ഇത് തുടക്കം മാത്രമാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Also: ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ: സർക്കാരിനെതിരെ വിമർശനവുമായി വിഡി സതീശന്‍
Post Your Comments