തേയില കുടിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തേയിലയിലെ പോളിഫിനോയിലും ആന്റിഓക്‌സിഡന്റുമാണ് ഷുഗര്‍ നിയന്തിക്കാൻ സഹായിക്കുന്നത്.
പതിവായി തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കുമെന്നും ടൈപ്പ് 2 ഡയബറ്റിക് വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കുമെന്നുമാണ് പഠനത്തിൽ പറയുന്നത്. ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്
Post Your Comments