Latest NewsNewsIndiaBusiness

ശുചിത്വ ക്യാമ്പയിൻ 3.0: പാഴ്‌വസ്തുക്കൾ വിറ്റഴിച്ച് റെയിൽവേ സ്വന്തമാക്കിയത് 66 ലക്ഷം രൂപ

ഒക്ടോബർ 1 മുതൽ 31 വരെയാണ് ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്

പാഴ്‌വസ്തുക്കൾ വിറ്റഴിച്ചതോടെ റെയിൽവേയ്ക്ക് വീണ്ടും ലക്ഷങ്ങളുടെ നേട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ ശുചീകരണ യജ്ഞം വഴി 66 ലക്ഷം രൂപയാണ് റെയിൽവേ മന്ത്രാലയം നേടിയിരിക്കുന്നത്. ശുചിത്വ ക്യാമ്പയിൻ 3.0-യുടെ ഭാഗമായാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ആദ്യത്തെ 13 ദിവസം നീണ്ട ശുചീകരണ യജ്ഞത്തിനൊടുവിലാണ് പാഴ്‌വസ്തു നിർമ്മാർജ്ജനത്തിലൂടെ റെയിൽവേ 66 ലക്ഷം രൂപ സമാഹരിച്ചത്. പ്രധാനമായും റെയിൽവേ മന്ത്രാലയത്തിന്റെയും, വിവിധ സർക്കാർ ഓഫീസുകളിലെയും ഉപയോഗശൂന്യമായ വസ്തുക്കളാണ് നീക്കം ചെയ്തത്.

ഒക്ടോബർ 1 മുതൽ 31 വരെയാണ് ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഈ ക്യാമ്പയിനിന്റെ കീഴിൽ റെയിൽവേയുടെ സോണൽ ആസ്ഥാനം, ഡിവിഷൻ ഓഫീസുകൾ, പ്രൊഡക്ഷൻ യൂണിറ്റുകൾ, റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ, പരിശീലന സ്ഥാപനങ്ങൾ, 7000-ലധികം സ്റ്റേഷനുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. ഈ മാസം 13 വരെ 5,297 ഇടങ്ങളിലാണ് ശുചിത്വ ക്യാമ്പയിനുകൾ റെയിൽവേ നടത്തിയിരിക്കുന്നത്. അതേസമയം, പാഴ്‌വസ്തുക്കളുടെ നിർമ്മാർജനത്തിലൂടെ 3,97,619 ചതുരശ്രയടി സ്ഥലം സ്വതന്ത്രമാക്കിയതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

Also Read: വീണ്ടും പറന്നുയരാമെന്ന പ്രതീക്ഷയിൽ ഗോ ഫസ്റ്റ്! ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കൂടുതൽ പേർ രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button