Latest NewsKeralaNews

നവകേരള സദസ് ജനാധിപത്യത്തിന്റെ സൗന്ദര്യം നിറഞ്ഞ പുതിയ അനുഭവം: മന്ത്രി പി രാജീവ്

കൊച്ചി: സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസ് ജനാധിപത്യത്തിന്റെ സൗന്ദര്യം നിറഞ്ഞ പുതിയ അനുഭവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നവംബർ 18 മുതൽ ഡിസംബർ 24 വരെ നടത്തുന്ന നിയോജക മണ്ഡലതല ബഹുജന സദസിന്റെ കളമശേരി മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: കമ്യൂണിസ്റ്റിന്റെ ആളുകള്‍ അഭിനയിക്കുന്നത് ഇയാളാണ് എന്ന് പറയുമ്പോള്‍ അതങ്ങ് മാറ്റിയേക്ക് എന്ന് പറയും: കൃഷ്ണകുമാർ

ജനങ്ങളുടെ ക്ഷേമങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നതിനായി ഒന്നിലധികം മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ അദാലത്തുകൾ, മേഖലാതല റിവ്യൂ യോഗങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയായി നവംബർ ഒന്നു മുതൽ ഏഴ് വരെ കേരളീയം പരിപാടി സംഘടിപ്പിക്കുകയാണ്. കേരളത്തിന്റെ പാരമ്പര്യം അറിയിക്കുന്ന ഈ പരിപാടി എല്ലാവർഷവും ഇതേ രീതിയിൽ സംഘടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കൊല്ലത്തെ സാംസ്‌കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യം: കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ എൻ ബാലഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button