Latest NewsNewsBusiness

അറ്റാദായം ഉയർന്നു! മികച്ച പാദഫലങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്കിന് 15,000 കോടി രൂപ വരെ അറ്റാദായം നേടാൻ കഴിയുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ

രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, അറ്റാദായം 51 ശതമാനമാണ് ഉയർന്നിരിക്കുന്നത്. ഇതോടെ, അറ്റാദായം 15,976 കോടി രൂപയായി. മുൻ വർഷം സമാന കാലയളവിലെ അറ്റാദായം 10,605 കോടി രൂപയായിരുന്നു. എച്ച്ഡിഎഫ്സി ബാങ്കും, എച്ച്ഡിഎഫ്സിയും തമ്മിൽ ലയിച്ചതിനു ശേഷമുള്ള ആദ്യ പാദഫലങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. അതിനാൽ, മുൻ വർഷവുമായി പല കണക്കുകളും താരതമ്യം ചെയ്യാൻ കഴിയുകയില്ല.

എച്ച്ഡിഎഫ്സി ബാങ്കിന് 15,000 കോടി രൂപ വരെ അറ്റാദായം നേടാൻ കഴിയുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, പ്രതീക്ഷിച്ചിരുന്ന അറ്റാദായത്തേക്കാൾ ഉയർന്ന നേട്ടം കൈവരിക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം ഇത്തവണ 6.7 ശതമാനം വർദ്ധനവോടെ, 27,385 കോടി രൂപയായിട്ടുണ്ട്. ഇത്തവണ പ്രവർത്തന ലാഭം 31 ശതമാനം വർദ്ധിച്ച് 22,694 കോടി രൂപയായാണ് ഉയർന്നത്. വാർഷികാടിസ്ഥാനത്തിൽ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. അറ്റ നിഷ്ക്രിയ ആസ്തി മുൻ പാദത്തിലെ 0.30 ശതമാനത്തിൽ നിന്നും 0.35 ശതമാനമായാണ് ഉയർന്നിരിക്കുന്നത്.

Also Read: കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു: ആത്മഹത്യയെന്ന് നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button