മലയാളത്തിന്റെ പ്രിയനടന്മാരിൽ ഒരാളാണ് ഭീമൻ രഘു. ഐ.വി ശശി സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് താരമെത്തിയത്. മൃഗയിലെ കഥാപാത്രത്തെപ്പറ്റി ഒരു ഓണ്‍ലൈൻ മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭീമൻ രഘു പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
read also: കമ്യൂണിസ്റ്റിന്റെ ആളുകള്‍ അഭിനയിക്കുന്നത് ഇയാളാണ് എന്ന് പറയുമ്പോള്‍ അതങ്ങ് മാറ്റിയേക്ക് എന്ന് പറയും: കൃഷ്ണകുമാർ
നടൻ പറഞ്ഞത് ഇങ്ങനെ,
‘മൃഗയയില്‍ ഞാൻ വില്ലനായിരുന്നു. സിനിമയുടെ അവസാന ഭാഗത്ത് എന്നെ പട്ടി കടിക്കുന്ന ഭാഗമുണ്ടായിരുന്നു. അത് യഥാര്‍ത്ഥത്തില്‍ സംവിധായകൻ എന്നോട് പറഞ്ഞിരുന്നില്ല. രണ്ട് ദിവസം ഈ രംഗത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഞാൻ അതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി. പേ പിടിച്ച ഒരാളെ നേരിട്ട് പോയി ഞാൻ കണ്ടു. അയാളുടെ മാനറിസങ്ങള്‍ ഞാൻ പഠിച്ചെടുക്കുകയായിരുന്നു. തിയറ്ററില്‍ എന്നെ കണ്ടപ്പോള്‍ ജനങ്ങള്‍ ഭയങ്കരമായിട്ട് കരഞ്ഞു’.
‘ആരും അറിയാതെ ഞാൻ തിയറ്ററില്‍ കയറി സിനിമ കണ്ടു. അപ്പോള്‍ അവിടിരുന്ന പെണ്ണുങ്ങള്‍ ഏങ്ങലടിച്ച് കരയുന്ന കാഴ്ച ഞാൻ കാണുകയുണ്ടായി. ചാണ എന്ന് പറഞ്ഞ് ഞാൻ സംവിധാനം ചെയ്ത സിനിമയും അങ്ങനെ തന്നെയാണ്. അതിലെ അഭിനയത്തിന് എനിക്ക് അവാര്‍ഡ് വരെ കിട്ടി, മനസ്സിലായില്ലേ. അങ്ങനെ എനിക്ക് നല്ല പെര്‍ഫോര്‍മൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്’- ഭീമൻ രഘു പറഞ്ഞു.
Post Your Comments