KeralaLatest NewsNews

അഗ്നിപഥ് ആര്‍മി റിക്രൂട്ട്മെന്റ് റാലി: ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കളക്ടർ

കൊച്ചി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് നവംബർ 16 മുതൽ 25 വരെ നടക്കുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷിന്റെയും തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് ഡയറക്ടർ കേണൽ കെ വിശ്വനാഥിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Read Also: കൊല്ലത്തെ സാംസ്‌കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യം: കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ എൻ ബാലഗോപാൽ

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് റാലി നടക്കുക. ഇതുമായി ബന്ധപ്പെട്ട് വിവിധ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ചുമതലകളുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളുടെയും പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി.

എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാർഥികളാണ് റാലിയിൽ പങ്കെടുക്കുക. പ്രാഥമിക എഴുത്തു പരീക്ഷയിൽ വിജയിച്ച ആറായിരം പേർ റാലിക്കെത്തുമെന്നാണ് പ്രതീക്ഷ. പ്രതിദിനം ആയിരത്തോളം പേരായിരിക്കും എത്തുക. രാവിലെ 3 ന് റാലിയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. രജിസ്‌ട്രേഷനു ശേഷം രാവിലെ ആറു മുതൽ 9.30 വരെയായിരിക്കും ശാരീരിക പരിശോധന നടക്കുക. വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ടെസ്റ്റുകൾ നടത്തുന്നത്. ശാരീരിക പരിശോധനയ്ക്ക് ശേഷം ശാരീരിക അളവ് പരിശോധന നടക്കും. തുടർന്ന് രേഖകളുടെ പരിശോധന നടക്കും. വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കായി സമ്പൂർണ്ണ വൈദ്യ പരിശോധന നടത്തും.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ പി. വിഷ്ണു രാജ്, പോലീസ്, ഫയർ, കെഎസ്ഇബി, ആരോഗ്യം, കൊച്ചി കോർപ്പറേഷൻ, ശുചിത്വമിഷൻ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, റവന്യു, സ്പോർട്സ് കൗസിൽ, ബിഎസ്എൻഎൽ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Read Also: ആശുപത്രികളിലെ സേവനങ്ങൾ പൂർണതോതിൽ ജനങ്ങൾക്ക് അനുഭവവേദ്യമാക്കണം: ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button