KeralaLatest NewsNews

റബ്ബർ കർഷക സബ്സിഡി: 43 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകർക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 1,45,564 കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. മുൻപ് വിതരണം ചെയ്ത 82.31 കോടി രൂപ ഉൾപ്പെടെ ഈ സാമ്പത്തിക വർഷം 124.88 കോടി രുപ സർക്കാർ സബ്സിഡിയായി റബർ കർഷകർക്ക് അനുവദിക്കുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു.

Read Also: ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന സ്ഥലം എന്ന് എസ്‌പിയുടെ റിപ്പോര്‍ട്ട്: പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍

സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്സിഡി തുക ഉയർത്തിയിരുന്നു. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്സിഡിയായി അനുവദിക്കും. റബർ ബോർഡ് അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സർക്കാരിന്റെ സബ്സിഡി നൽകുന്നത്.

Read Also: സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശിക: സർക്കാരിനെതിരെ വിമർശനവുമായി ഹെക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button