പാലക്കാട്: പോക്സോ കേസിൽ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ. കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമ ആനക്കര പോട്ടൂർ സ്വദേശി അലി (64) ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരം തൃത്താല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ‘ഗാസയിലെ സംഘർഷം തുടർന്നാൽ കൈയും കെട്ടി നോക്കി നില്ക്കില്ല’; ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്
രണ്ടു വിദ്യാർത്ഥിനികൾ നൽകിയ വ്യത്യസ്ത പരാതികളിലാണ് ഇയാൾ അറസ്റ്റിലായത്. ഉപദ്രവത്തിന് ഇരയായ കുട്ടികൾ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയും സ്കൂൾ പ്രിൻസിപ്പൽ വഴി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments