ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് ഓപ്പോയുടെ മടക്കാവുന്ന സ്മാർട്ട്ഫോണായ ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്. ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ സ്മാർട്ട്ഫോൺ ഓപ്പോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഓപ്പോയുടെ രണ്ടാമത്തെ മടക്കാവുന്ന സ്ക്രീനുള്ള ഫോൺ എന്ന സവിശേഷതയും ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പിന് ഉണ്ട്. ഈ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ് സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് മെയിൻ ഡിസ്പ്ലേയാണ് ഉള്ളത്. ഇതിനോടൊപ്പം 1080×2520 പിക്സൽ ക്രിസ്റ്റൽ ക്ലിയർ റെസലൂഷനും ഉണ്ട്. അമോലെഡ് സ്ക്രീനിന് 120 ഹെർട്സ് റിഫ്രഷ് റേറ്റാണ് നൽകിയിരിക്കുന്നത്. അതേസമയം, ഫോൺ മടക്കിയാൽ പുറത്തുകാണുന്ന ഭാഗം 382×720 പിക്സൽ റെസലൂഷനോട് കൂടിയ 3.26 ഇഞ്ച് ഡിസ്പ്ലേയാണ്. ഒക്ട കോർ മീഡിയടെക് ഡെമൻസിറ്റി 9200 ചിപ്സെറ്റിന്റെ കരുത്തിലാണ് ഇവയുടെ പ്രവർത്തനം. ആൻഡ്രോയിഡ് 13-നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഓപ്പോ നൽകിയിരിക്കുന്നത്.
Also Read: എരുമേലിയില്‍ വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം: അറസ്റ്റ്
ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ് ഫോൾഡബിൾ സ്മാർട്ട്ഫോൺ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി റാം പ്ലസ് 256 ജിബി സ്റ്റോറേജാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ വേരിയന്റിന് 94,999 രൂപയാണ് വില. ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പിന്റെ ഔദ്യോഗിക വിൽപ്പന ഒക്ടോബർ 22 മുതലാണ് ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ഓപ്പോയുടെ വെബ്സൈറ്റിൽ നിന്ന് പ്രീ ഓർഡർ ചെയ്യാവുന്നതാണ്. ആദ്യ വിൽപ്പനയിൽ ഗംഭീര ഓഫറുകൾ നൽകിയേക്കുമെന്നാണ് സൂചന.
Post Your Comments