Latest NewsNewsTechnology

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം! ഐഫോൺ 13 ഓഫർ വിലയിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ

എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 13 പർച്ചേസ് ചെയ്യുകയാണെങ്കിൽ, 750 രൂപയുടെ അധിക കിഴിവും ലഭിക്കുന്നതാണ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഐഫോണുകൾക്ക് ഗംഭീര ഓഫർ. ഇത്തവണ ഐഫോൺ 13-നാണ് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഐഫോൺ 13-ന്റെ 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡൽ 17 ശതമാനം വിലക്കിഴിവിൽ വാങ്ങാനാകും. 49,999 രൂപയ്ക്കാണ് ഐഫോൺ 13 ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ഓഫറുകളെ കുറിച്ച് പരിചയപ്പെടാം.

എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 13 പർച്ചേസ് ചെയ്യുകയാണെങ്കിൽ, 750 രൂപയുടെ അധിക കിഴിവും ലഭിക്കുന്നതാണ്. ഇതിന് പുറമേ, അത്യാകർഷകമായ എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. പരമാവധി 45,000 രൂപ വരെയാണ് എക്സ്ചേഞ്ച് തുക വാഗ്ദാനം ചെയ്യുന്നത്. എക്സ്ചേഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകളുടെ മോഡലും പ്രവർത്തനക്ഷമതയും അനുസരിച്ച് എക്സ്ചേഞ്ച് തുകയിൽ മാറ്റം വരുന്നതാണ്. 45,000 രൂപ തന്നെ എക്സ്ചേഞ്ച് തുകയായി ലഭിക്കുകയാണെങ്കിൽ, വെറും 4,000 രൂപയ്ക്കാണ് ഐഫോൺ 13 വാങ്ങാൻ കഴിയുക.

Also Read: കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button